ആലപ്പുഴ: സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്ന വനിതാ അപേക്ഷകരുടെ എണ്ണം കൂടുന്നു. ആറ് മാസത്തിനിടെയാണ് അപേക്ഷകരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവ് ഉണ്ടായത്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം തോക്ക് ലൈസന്‍സുകള്‍ സംസ്ഥാനത്തുണ്ട്. പുതിയ അപേക്ഷകർ കൂടുതലും വനിതകളാണ്.കോട്ടയത്ത് 16 സ്ത്രീകള്‍ ഇതിനകം തോക്ക് ലൈസന്‍സ് നേടി. തൃശ്ശൂര്‍, തിരുവനന്തപുരം, കൊച്ചി നഗരപരിധികളില്‍ നിന്നുള്ള വനിതകളാണ് അപേക്ഷകരിൽ കൂടുതലും.
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ പശ്ചാത്തലത്തിലാണ് ഇത്രയും വർദ്ധനവ് ഉണ്ടായത്. എന്നാൽ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ലൈസൻസ് നൽകാറില്ല എന്നതും യാഥാർഥ്യമാണ്. അപേക്ഷകരുടെ മാനസിക ശാരീരിക സ്ഥിതികൾ വിലയിരുത്തിയേ അപേക്ഷ പരിഗണിക്കൂ.അപേക്ഷകള്‍ പരിശോധിച്ച് അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് മുഖേന കളക്ടറാണ് തോക്ക് ലൈസന്‍സുകള്‍ അനുവദിക്കുന്നത്.
Post Your Comments