ശ്രീനഗർ: ജമ്മു കാഷ്മീരിലെ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ആഹ്വാനം ചെയ്തു കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ നേതാവ് ഭീകരൻ ബുർഹാൻ വാനിയുടെ പിൻഗാമി സക്കീർ മുസയുടെ വീഡിയോ.സുരക്ഷാ സേനയെ കല്ലെറിഞ്ഞ് ആക്രമിക്കണമെന്ന് വീഡിയോയിൽ മുസ പറയുന്നു. ദേശീയതയും ജനാധിപത്യവും ഇസ്ലാമിന് ഹറാം ആണെന്നും ഹിസ്ബുൾ ഭീകരൻ വീഡിയോയിൽ പറയുന്നുണ്ട്.ദേശഭക്തിയുടെ പേരിലാകരുത്, മറിച്ച് ഇസ്ലാമിന്‍റെ നാമത്തിൽ ആക്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. കാഷ്മീരി യുവാക്കളോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
Post Your Comments