NewsIndia

ഇളയരാജയുടെ സഹോദരന്‍ ജയലളിതയുടെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി

ചെന്നൈ: മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി സംഗീതസംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന്‍ മത്സരിക്കും. പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരനാണ് ഗംഗൈ അമരന്‍.

ഏപ്രില്‍ 12 നാണ് ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ്. എഐഎഡിഎംകെ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി ശശികലയുടെ അനന്തിരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി.ദിനകരനാണ് മത്സരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലായതോടെയാണ് ദിനകരനെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കിയത്. ആര്‍.കെ നഗറില്‍ ജയിച്ചാല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ മാറ്റി ദിനകരനെ മുഖ്യമന്ത്രിയാക്കി ഭരണം നടത്താനാണ് ശശികലുടെ നീക്കം.

എഐഎഡിഎംകെ പനീര്‍ശെല്‍വംപക്ഷ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് ഇ. മധുസൂദനന്‍ ആണ് ആര്‍.കെ.നഗറില്‍ മത്സരിക്കുക. ജയലളിതയുടെ അനന്തിരവള്‍ ദീപ ജയകുമാറും മത്സരരംഗത്തുണ്ട്. സ്വന്തം പാര്‍ട്ടിയായ എംജിആര്‍ അമ്മ ദീപ പേരാവിയുടെ ബാനറിലാണ് ദീപയുടെ മത്സരം.

shortlink

Post Your Comments


Back to top button