ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ നിസാമുദീന്‍ സൂഫി സ്മാരകത്തിലെ മുഖ്യ പുരോഹിതന്‍ ആസിഫ് അലി നിസാമിയെ പാക്കിസ്ഥാനില്‍ കാണാതായി. 80 വയസുകാരനായ ആസിഫ് അലി നിസാമിയെ ലാഹോര്‍ വിമാനത്താവളത്തിലാണ് ഏറ്റവുമൊടുവില്‍ കണ്ടത്. പിന്നീട് ഇദ്ദേഹത്തിന്റെ ഒരു വിവരവും ലഭിച്ചിട്ടില്ല.
ഈ മാസം ആറിനാണ് ഇദ്ദേഹം പാക്കിസ്ഥാനിലേക്കു പോകുന്നത്. കറാച്ചിയില്‍ സഹോദരിയുടെ വീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലാഹോറിലേക്കു പോയ ആസിഫ് അലി നിസാമി ഇവിടുത്തെ ബാബ ഫരിദ് സ്മാരകത്തില്‍ പ്രാര്‍ഥനകള്‍ നടത്തി. തൊട്ടടുത്ത ദിവസം മറ്റൊരു സൂഫി സ്മാരകവും സന്ദര്‍ശിച്ചു.
എന്നാല്‍ ലാഹോര്‍ വിമാനത്താവളത്തില്‍ എത്തിയശേഷം ആസിഫ് അലി നിസാമിയെ കാണാതാകുകയായിരുന്നു.
ഉച്ചകഴിഞ്ഞ് നാലുമണി മുതല്‍ ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച്ഓഫാണ്. ആസിഫ് അലി നിസാമിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പാക് ഹൈക്കമ്മിഷനെ സമീപിച്ചിട്ടുണ്ട്. മാര്‍ച്ച് 20ന് ലാഹോറില്‍നിന്നാണ് ഇദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ തീരുമാനിച്ചിരുന്നത്.
Post Your Comments