വൈറെംഗെറ്റ്•പാകിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയ്ക്കെതിരെ ഒളിയുദ്ധം നടത്തുന്ന ചൈനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. പാകിസ്ഥാന് ചൈന നല്‍കുന്ന സൈനിക-സാമ്പത്തിക പിന്തുണ എല്ലാവര്‍ക്കും അറിവുള്ളതാണ്. അതേരീതിയില്‍ ചൈനയുടെ അയൽരാജ്യമായ വിയറ്റ്നാമിനെ പ്രതിരോധപരമായി ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് ഇന്ത്യ ആവിഷ്കരിക്കുന്നത്.
സൈനികർക്കു നൽകുന്ന പരിശീലനത്തിന് പുറമേ ബ്രഹ്മോസ് സൂപ്പർസോണിക് കപ്പൽവേധ മിസൈലുകള്‍, ആകാശ് മിസൈലുകൾ, മുങ്ങിക്കപ്പലിലുള്ള പരിശീലനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ വിയറ്റ്നാമിന് വാഗ്ദാനം ചെയ്തരിക്കുന്നത്. പാകിസ്ഥാനെ കൂടാതെ ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ളാദേശ്, മ്യാൻമാർ എന്നിവിടങ്ങളിലും ചൈന സ്വാധീനം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.
അടുത്തിടെ രണ്ട് മുങ്ങിക്കപ്പലുകളാണ് ചൈന ബംഗ്ലാദേശിന് നല്‍കിയത്. ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഗ്വാദർ തുറമുഖത്ത് സുരക്ഷയ്‌ക്കായി 1000ൽ അധികം മറീനുകളെ ചൈന വിന്യസിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments