NewsIndia

കേരളത്തിൽ പീഡനങ്ങൾ തുടർക്കഥ ആകുമ്പോൾ പോക്സോ നിയമത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം

 

സമൂഹവും കുടുംബവും സർക്കാരും കുട്ടികള്‍ക്കു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമ്പോഴും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്കു നാൾ കൂടുകയാണ്.എന്നാൽ ഇതിനെതിരെ ലൈംഗിക അതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം(പോക്സോ) ഏറ്റവും കരുത്തുറ്റതാണെന്നതാണ് യാഥാർഥ്യം.Protection of Children against sexual offences- അഥവാ POCSO 2012ല്‍ ആണ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത് ശൈശവ വിവാഹം തടയാനും 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരിടുന്ന ലൈംഗിക ചൂഷണം തടയുവാനുമാണ് .

നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രേരിപ്പിക്കുക അല്ലെങ്കില്‍ അതിനായി നിര്‍ബന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്. പോക്സോ നിയമത്തിൽ അകപ്പെട്ട പ്രതിക്ക് കോടതിയിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കില്ല. കേസ് ഒത്തു തീർപ്പാക്കാനോ ജാമ്യം ലഭിക്കുകയോ ചെയ്യുന്നില്ല.

പീഡനത്തിന് ഇരയായ കുട്ടി പിന്നീട് മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യത്തെ മൊഴി ആണ്‌ നിലനിൽക്കുക.18 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുള്ള കുറ്റ കൃത്യമായാണ് കണക്കാക്കുന്നത്. എന്നാൽ ഇത് ചെയ്ത പ്രതി അധ്യാപകര്‍, മത അധ്യാപകര്‍, ഹോസ്പിറ്റല്‍ സ്റ്റാഫ് തുടങ്ങിയവരാണ് എങ്കില്‍ 8 വര്‍ഷം ശിക്ഷ ലഭിക്കും.കുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയാനായി എല്ലാ സ്ഥലത്തും എല്ലാ സ്ഥലത്തും ചൈല്‍ഡ് ലൈന്‍ എന്ന സംവിധാനം നിലവിലുണ്ട്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി ചൈൽഡ് ലൈൻ ഒരു കംപ്ലയിന്റ് ബോക്സ് സ്ഥാപിക്കണമെന്നാണ് നിയമം.

ആരോടെങ്കിലും തുറന്നു പറയാൻ സാധിക്കാത്ത കാര്യങ്ങൾ കുട്ടികൾക്ക് ഇതിൽ എഴുതിയിടാവുന്നതാണ്.ഏതെങ്കിലും അധ്യാപകർ ഇത് മറച്ചു വെക്കാൻ നിര്ബന്ധിക്കുകയോ മറച്ചു വെക്കുകയോ ചെയ്‌താൽ അവർക്കെതിരെയും പോക്സോ ചുമത്തണമെന്നാണ് നിയമം. മറ്റൊന്ന് ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ സംശയത്തില്‍ പ്രതിയെ ചോദ്യചെയ്യാവുന്നതും പരാതിയില്ലാത്ത രക്ഷിതാക്കള്‍ക്കതിരെ പേക്സോ ചുമത്താവുന്നതുമാണ്.

കുട്ടികളുടെ മൊഴിയെടുക്കുമ്പോൾ മത പിതാക്കളുടെ സാന്നിധ്യത്തിൽ അവരുടെ സ്വന്തം വീട്ടിൽ ആവണം എന്നും നിയമമുണ്ട്.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഉടനെ മജിസ്ട്രേറ്ററിനു മുമ്പാകെ ഹാജരാക്കുകയും മൊഴി രേഖപ്പെടുത്തുകയും വേണം. ഒപ്പം മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തുകയും ലക്ഷ്യമിടുന്നുണ്ട്.മാതാപിതാക്കൾ കുട്ടികൾക്കൊപ്പം കിടന്നു കൊണ്ട് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ അതും പോക്സോ നിയമപ്രകാരം തെറ്റാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button