India

ഗുരുദക്ഷിണ നല്‍കാന്‍ മോദി; ആ പ്രമുഖന്‍ രാഷ്ട്രപതി ആകുമെന്ന് ഉറപ്പായി

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ബി.ജെ.പി രാജ്യത്ത് കരുത്താര്‍ജിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്കപ്പുറം നടക്കാന്‍ പോകുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള കരുത്ത് ഇതിനകം ബി.ജെ.പി സമ്പാദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ചും അഭ്യൂഹങ്ങള്‍ തുടരുകയാണ്. സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നവരുടെ മുന്‍നിരയിലുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ബി.ജെ.പിയുടെ ഏറ്റവും മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനി രാഷ്ട്രപതിയാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ചു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സൂചന നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സില്‍ അദ്വാനി അല്ലാതെ മറ്റാരുമില്ല എന്നാണ് സ്ഥീരിക്കരിക്കാവുന്ന വാര്‍ത്തകള്‍. ഇതെന്റെ ഗുരുദക്ഷിണ എന്നാണ് യു.പിയില്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് വിജയത്തെ മോദി വിശേഷിപ്പിച്ചത്. ഇതിന്റെ അര്‍ഥം പാര്‍ട്ടിയില്‍ തന്റെ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്നും താന്‍ നിര്‍ദേശിക്കുന്ന ആള്‍ രാഷ്ട്രപതി ആകുമെന്നും അത് അദ്വാനി തന്നെ ആയിരിക്കും എന്നുമാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അദ്വാനിയും അമിത്ഷായും കേശുഭായി പട്ടേലും ഉണ്ടായിരുന്ന യോഗത്തിലാണ് മോദിയുടെ വെളിപ്പെടുത്തല്‍.

സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ബിജെപി വിജയത്തോടെ പ്രസിഡന്റ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരവും മോദിയില്‍ എത്തിയ സാഹചര്യത്തിലാണ് ഈ വാര്‍ത്തക്ക് വിശ്വാസ്യത ഏറുന്നത്. നേരത്തെ വാജ്‌പേയിക്കുശേഷം മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അദ്വാനി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നാണ് 2013ല്‍ മോദിയുടെ പേര് പ്രഖ്യാപിക്കുന്നതുവരെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ മോദിയെ പ്രധാനമന്ത്രിയാക്കിയതിനു പിന്നാലെ അദ്വാനി തന്റെ നീരസം തുറന്നു പ്രകടിപ്പിക്കുകയും മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് അദ്വാനി രാജിക്ക് ഒരുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നു കേന്ദ്ര സര്‍ക്കാരില്‍ ഉന്നത പദവികളൊന്നും അദ്വാനിക്ക് ലഭിച്ചതുമില്ല. പ്രധാനമന്ത്രികാന്‍ കഴിയാത്തതില്‍ തനിക്ക് യാതൊരു ദു:ഖവുമില്ലെന്നും പാര്‍ലമെന്റില്‍ തനിക്ക് ലഭിക്കുന്ന ആദരവ് തന്നെ അധികമാണെന്നുമാണ് കഴിഞ്ഞ 19 വര്‍ഷമായി പാര്‍ലമെന്റ് അംഗമായി തുടരുന്ന അദ്വാനിയുടെ പ്രതികരണം. എന്നാല്‍ തനിക്ക് പ്രധാനമന്ത്രിയാകാന്‍ അവസരം ഒരുക്കി തന്നെ അദ്വാനിയോടുള്ള നന്ദി നിറവേറ്റുകയാണ് മോദിയുടെ അടുത്ത ദൗത്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അദ്വാനിയെ രാഷ്ട്രപതി ആക്കുക വഴി തനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ ആകും എന്നാണ് മോദി ചിന്തിക്കുന്നത്. ഇതുവഴി ഇടക്കാലത്ത് അദ്വാനിക്കുണ്ടായ മാനസിക പ്രയാസത്തിനു പ്രായശ്ചിത്തമാകുമെന്നും പാര്‍ട്ടി നേതൃത്വവും കണക്കുകൂട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button