KeralaNews

തിരുവനന്തപുരത്ത് ആളുകള്‍ നോക്കി നില്‍ക്കെ 19-കാരി കടലില്‍ ചാടി

തിരുവനന്തപുരത്ത് ആളുകള്‍ നോക്കിനില്‍ക്കെ പ്രദേശവാസിയായ പെണ്‍കുട്ടി കടലില്‍ ചാടി. തിരുവല്ലത്തിനു സമീപം ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു സംഭവം.

കടലില്‍ചാടിയ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ലം സ്വദേശിനി മേഘയാണ് (19) കടലില്‍ ചാടിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷിക്കുകയും അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആത്മഹത്യാശ്രമമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കാരണം വ്യക്തമായിട്ടില്ല.

തിരയില്‍ മുങ്ങിതാഴുന്നത് കണ്ടുനിന്ന നാട്ടുകാരില്‍ ഒരാള്‍ കൂടെചാടി കടലില്‍ നിന്ന് കരയ്ക്കെത്തിച്ച പെണ്‍കുട്ടിയെ പോലീസ് സഹായത്തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവല്ലം എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button