KeralaNews

അഭയ കേസ് ഇന്ന് പ്രത്യേക കോടതി പരിഗണിക്കും

 

തിരുവനന്തപുരം: അഭയ കേസ് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് ഇന്ന് കോടതി വാദം കേള്‍ക്കുന്നത്.ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃകൈയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് ആരെയും പ്രതിചേര്‍ക്കാതെ സി ബി ഐ സമര്‍പ്പിച്ച റിപ്പോർട്ടിനെതിരെയായിരുന്നു ജോമോൻ പുത്തൻ പുരയ്ക്കലിന്റെ ഹർജി.1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടത്തെിയത്. അഭയയുടേത് ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും ഭിന്നാഭിപ്രായം ഉണ്ടായതോടെയാണ് വിവാദങ്ങള്‍ക്ക് ചൂട് പിടിച്ചത്.

പതിനഞ്ചു വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി ഒരു ഇംഗ്ലീഷ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു. സി.ബി.ഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബര്‍ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സി.ബി.ഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.

അഭയയുടെ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ എ.എസ്.ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 75 വയസുളള അഗസ്റ്റിന്‍ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടെന്ന് സി.ബി.ഐ. സംഘം വ്യക്തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്ക്ക് സമീപം മകന്റെ വീടിന് സമീപം ഞെരമ്പ് മുറിച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.അതോടെ കേസ് അനിശ്ചിതാവസ്ഥയിൽ എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button