ഹൈദരാബാദ്•മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും സജീവമായിരുന്ന നടി ജയസുധയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ നിതിന്‍ കപൂറിനെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. മുംബൈയിലെ ഒരു കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമ്പത്തിയെട്ടുകാരനായ നിതിന്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വെളിവായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല.
ബോളിവുഡ് നടന്‍ ജിതേന്ദ്രയുടെ കസിന്‍ കൂടിയായ നിതിന്‍ കപൂര്‍ രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 1985 ലാണ് ജയസുധയെ വിവാഹം കഴിച്ചത്. ഇദ്ദേഹം വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
70 കളിലും 80 കളിലും തെലുങ്കിലെ പ്രമുഖ താരമായിരുന്ന ജയസുധ പത്തോളം മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2001 ല്‍ പുറത്തിറങ്ങിയ ദിലീപ്-നെടുമുടി വേണു ചിത്രമായ ‘ഇഷ്ട’മാണ് ജയസുധ അവസാനമായി അഭിനയിച്ച മലയാള ചിത്രം. 2016 ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് ജയസുധ സെക്കന്ദരാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു.
Post Your Comments