മന്ത്രി ടിപി രാമകൃഷ്ണന്റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷവും വെന്റിലേറ്ററിൽ തന്നെ തുടരുന്നു. ഹൃദയ രക്തക്കുഴലിൽ രണ്ടിടത്തു ബ്ലോക്ക് കണ്ടെത്തിയതിനാല്‍ മന്ത്രിയെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. അതിനാൽ 48 മണിക്കൂർ കഴിയാതെ ആരോഗ്യ പുരോഗതി പറയാൻ കഴിയില്ലെന്നു ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോയും ചികിത്സകൾ തുടരുന്നത്.
കഴിഞ്ഞ ദിവസമാണ് മന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യൽറ്റിയിൽ പ്രവേശിപ്പിച്ചത്. ഈ സമയം മന്ത്രി അബോധാവസ്ഥയിൽ ആയിരുന്നു അതിനാൽ മുഴുവൻ സമയവും ഡോക്ടർമാരുടെ നിരീക്ഷണമുണ്ട്.
Post Your Comments