ന്യൂഡല്‍ഹി : ഇന്ത്യയെ സമൂലം തകര്‍ത്ത ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. ബ്രിട്ടീഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ മഹത്വം വിളിച്ചോതുന്ന കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ഥ മുഖം വെളിവാക്കുന്ന മ്യൂസിയമാക്കി മാറ്റണമെന്നും ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. ‘അല്‍ ജസീറ’യില്‍ എഴുതിയ കോളത്തിലാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ മഹത്വവല്‍ക്കരിച്ചതിന്റെ തെളിവാണ് കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം.
ഇക്കഴിഞ്ഞ ജയ്പൂര്‍ സാഹിത്യോല്‍സവത്തിനിടെ, ഇന്ത്യയുടെ വ്യാപാരം തകര്‍ത്തത് ബ്രിട്ടീഷുകാരാണെന്ന് തരൂര്‍ ആരോപിച്ചിരുന്നു. ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ്: ദ് ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ’ എന്ന തന്റെ പുതിയ പുസ്തകത്തെപ്പറ്റി പരാമര്‍ശിച്ചപ്പോഴാണ് തരൂര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കു പരിഹാരം ചെയ്യുന്നതു കാണാന്‍ ആഗ്രഹം
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്കു പ്രായശ്ചിത്തമായി കൂട്ടക്കൊല നടന്ന സ്ഥലത്തു ബ്രിട്ടീഷ് രാജകുടുംബത്തിന്റെയോ ഭരണകൂടത്തിന്റെയോ പ്രതിനിധികളാരെങ്കിലും മുട്ടുകുത്തുന്നതു കാണാന്‍ ആഗ്രഹം ഉണ്ടെന്നു ശശി തരൂര്‍ പറഞ്ഞതും വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.
Post Your Comments