മാഡ്രിഡ്: സ്പാനിഷ് ലീഗിൽ കനത്ത തോൽവി ഏറ്റുവാങ്ങി ബാഴ്സലോണ. ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയ ബാഴ്സയ്ക്ക് സ്പാനിഷ് ലീഗിൽ അപ്രതീക്ഷിത തോൽവിയാണ് ഏറ്റു വാങ്ങേണ്ടി വന്നത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ഡിപോർട്ടിവ ലാ കൊരുണ ബാഴ്സലോണയെ മുട്ട് കുത്തിച്ചത്.
40-ാം മിനിറ്റിൽ ഹൊസേലുവിന്‍റെ ഗോളിൽ കൊരുണ ആദ്യ ഗോൾ സ്വന്തമാക്കി. രണ്ടാം പകുതി ആരംഭിച്ച് സെക്കൻഡുകൾക്കുള്ളിൽ സുവാരസിലൂടെ ബാഴ്സ ഗോൾ നേടിയെങ്കിലും 74-ാം മിനിറ്റിൽ അലക്സ് ബെർഗാന്‍റിനോസിലൂടെ കൊരുണ വീണ്ടും തിരിച്ചടിച്ചു. സമനിലയ്ക്കായി ബാഴ്സ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്താനുള്ള ബാഴ്സയുടെ ശ്രമങ്ങൾക്ക് മങ്ങലേറ്റു. 27 മത്സരങ്ങളിൽനിന്നു 60 പോയിന്‍റുമായി ബാഴ്സ പോയിന്‍റ് പട്ടികയിൽ ഒന്നാമതാണെങ്കിലും രണ്ടു മത്സരങ്ങൾ കുറച്ചുകളിച്ച റയൽ മാഡ്രിഡ് 59 പോയിന്‍റുമായി തൊട്ടുപിന്നാലെയുണ്ട്.
Post Your Comments