IndiaNews

രാജീവ് ചന്ദ്രശേഖറും കുമ്മനവും കേന്ദ്രമന്ത്രിമാരായേക്കും

ഉത്തര്‍പ്രദേശില്‍ അടക്കമുള്ള തിളക്കമാര്‍ന്ന വിജയത്തിനു പുറമേ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത ഒരുങ്ങി. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ ഈ ഒഴിവും നികത്തേണ്ടി വരും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പുതിയ പ്രതിരോധ മന്ത്രിയാകും. സഹമന്ത്രി പിയൂഷ് ഗോയലായിരിക്കും പുതിയ ധനമന്ത്രി. അതേസമയം മന്ത്രിസഭാ പുനസംഘടനയില്‍ കേരളത്തിനു പ്രാതിനിധ്യം ലഭിക്കാന്‍ ഇടയുണ്ട്. കേരള എന്‍ഡിഎയുടെ ചുമതലയുള്ള രാജീവ് ചന്ദ്രശേഖര്‍ എം.പി മന്ത്രിയാകുമെന്നാണ് സൂചന. ഇതോടൊപ്പം ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സാധ്യതയുണ്ട്. ഇതിനുപുറമേ ബിഡിജെസ് നേതാവ് സുഭാഷ് വാസുവിനും ജെആര്‍എസ് നേതാവ് സി.കെ ജാനുവിനും കേന്ദ്ര സര്‍ക്കാര്‍ പദവി ലഭിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button