ന്യൂഡല്‍ഹി : മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക കുത്തനെ ഉയര്‍ത്തും. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്, ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രീമിയം തുകയാണ് ഉയരുക. ദേശീയ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അതോറിറ്റി ഇത് സംബന്ധിച്ച അനുമതി നല്‍കി. പ്രീമിയത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധന വരുത്താനാണ് നല്‍കിയ അനുമതി.
പുതുക്കിയ പ്രീമിയം നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ നിയമമായതിന് ശേഷം ഇന്‍ഷുറന്‍സ് കമ്ബനികള്‍ വീണ്ടും പ്രീമിയം വര്‍ദ്ധിപ്പിച്ചേക്കും. രാജ്യത്ത് ഇന്‍ഷുര്‍ ചെയ്ത 19 കോടിയോളം വാഹനങ്ങളുണ്ട്. ഇതില്‍ 8.26 കോടി വാഹനങ്ങള്‍ക്കു മാത്രമാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉള്ളത്.
Post Your Comments