കോട്ടയം: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ നീതി കിട്ടിയില്ലെന്നാരോപിച്ച് കോട്ടയം എസ്പി ഓഫീസില്‍ പരാതിയുമായെത്തിയ ദളിത് വിദ്യാര്‍ഥിനിയെ അറസ്റ്റുചെയ്തു. എംജി സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ മോഹനനെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നുമാണ് ദീപയ്‌ക്കെതിരേ ചുമത്തിയ കേസ്.
കഴിഞ്ഞവര്‍ഷം ദീപ, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ തനിക്ക് നീതികിട്ടിയില്ലെന്നാരോപിച്ചാണ് ദീപ കോട്ടയം എസ്പി ഓഫീസിലെത്തിയത്. തനിക്ക് നീതി വേണമെന്നെഴുതിയ പ്ലക്കാര്‍ഡുമായെത്തിയ ദീപ എസ്പിയെ കാണണമെന്നാവശ്യപ്പെട്ടു. എസ്പിയെ കാണാന്‍ അനുവദിക്കില്ല എന്നറിയിച്ചതോടെ ദീപ പ്രതിഷേധിച്ചു. ബലം പ്രയോഗിച്ച് പുറത്തിറക്കാനായി പൊലീസ് ശ്രമിച്ചതോടെ ദീപ പൊലീസ് സ്റ്റേഷനകത്തെ ദൃശ്യങ്ങള്‍ ലൈവായി ഫെയ്‌സ്ബുക്കില്‍ ടെലികാസ്റ്റ് ചെയ്തു. ദീപയെ തള്ളിപ്പുറത്താക്കാനും മൊബൈല്‍ തട്ടിയെടുക്കാനും പൊലീസ് ശ്രമിക്കുന്നത് വീഡിയോയില്‍ ഉണ്ട്.
ദീപയെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ വനിതാപോലീസുകാരിയുടെ കൈയില്‍ കടിച്ച് പരിക്കേല്‍പ്പിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നുമാണ് പോലീസ് ഭാഷ്യം. ബലപ്രയോഗത്തെത്തുടര്‍ന്ന് അവശനിലയിലായ ദീപയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, യുവതിയുടെ പരാതിയില്‍ നേരത്തെ അന്വേഷണം നടത്തിയതാണെന്നും കഴമ്പില്ലെന്ന് കണ്ടെത്തി കോടതി തള്ളിയതാണെന്നും കോട്ടയം എസ്പി പറഞ്ഞു. കോടതി തള്ളിയ കേസില്‍ പരാതി നല്‍കാനെത്തിയതിനാലാണ് പരാതിക്കാരിയെ കാണാന്‍ കൂട്ടാക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments