ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന്‍ ഹാഫിദ് അബ്ദുള്‍ റഹ്മാന്‍ മക്കി ഭീകര സംഘടനയായ ജമാഅത്ത് ഉദ്-ദവയുടെ തലവനാകും. ഹാഫിദ് സൈദിനെ പാക് പഞ്ചാബ് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയതോടെയാണ് മക്കി സംഘടനയുടെ ചുമതല ഏറ്റെടുക്കുന്നത്.
സയീദിനെ വീട്ടുതടങ്കലിലാക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് മക്കിയെ സംഘടനയുടെ തലവനക്കുകയാണെന്ന് ഉദ്-ദവ വ്യത്തങ്ങള്‍ അറിയിച്ചത്. സര്‍ക്കാര്‍ 20 ലക്ഷം തലയ്ക്ക് വിലയിട്ടിരിക്കുന്ന മക്കി സംഘടനയില്‍ രണ്ടാമനാണ്. സൈദിന്റെ അഭാവത്തില്‍ അബ്ദുള്‍ റഹ്മാന്‍ മക്കിക്ക് അംഗങ്ങളെ നയിക്കാനാകുമെന്നും സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ വീട്ടുതടങ്കലില്‍ ഇരുന്നുതന്നെ സയീദ് ഉദ്-ദവയെ നയിച്ചേക്കുമെന്ന വാര്‍ത്തകള്‍ സംഘടനാ വ്യത്തങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും അബ്ദുള്‍ റഹ്മാന്‍ മക്കി ഏറ്റെടുത്തതായും അവര്‍ അറിയിച്ചു. സൈദിന്റെ അഭാവത്തില്‍ ലാഹോറില്‍ പരിസരങ്ങളിലുമായി ആറോളം റാലികള്‍ മാക്കി നടത്തും.
ജനുവരി 30നാണ് ഹാഫിസ് സയീദ് അടക്കം അഞ്ച് ഭീകരരരെ പാക് പഞ്ചാബ് സര്‍ക്കാര്‍ 90 ദിവസത്തേക്ക് വീട്ടുതടങ്കലിലാക്കിയത്. ഇതോടൊപ്പം ഉദ്-ദവയുടെ നിരവധി ഓഫീസുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. സൈദിന്റെ അറസ്റ്റിന് പിന്നാലെ ഉദ്-ദവ തെഹ്രിക് ആസാദി ജമ്മു ആന്റ് കശ്മീര്‍ എന്ന് പേര് മാറ്റിയിരുന്നു.
Post Your Comments