ദുബായിലേക്ക് പോകാന്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ മുന്‍വീലുകള്‍ തകര്‍ന്നു. മാഞ്ചസ്റ്ററില്‍ നിന്നും ദുബായിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം എയര്‍ബസ് എ380 ന്റെ മുന്വീലുകളാണ് തകര്‍ന്നത്. വിമാനം അടിയന്തിരമായി നിലത്തിറക്കി. വീലുകള്‍ ഉള്ളിലേക്ക് വലിയാതിരുന്നതിനെ തുടര്‍ന്ന് വിമാനം യോര്‍ക്ക്ഷെയറിന് മുകളില്‍ വട്ടമിട്ട് പറക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.32നായിരുന്നു വിമാനം മാഞ്ചസ്റ്ററില്‍ നിന്നും പറന്നുയര്‍ന്നിരുന്നത്.
വിമാനത്തിന്റെ മുന്‍വീലുകള്‍ തകരുകയും അവ അകത്തേക്ക് വലിയാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗിന് വിധേയമായത്. അതിന് മുമ്പ് ടയറുകള്‍ ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്ലെയിന്‍ ആകാശത്ത് വട്ടമിട്ട് പറക്കുകയും ചെയ്തിരുന്നു. വിമാനം വേയ്ക്ക്ഫീല്ഡിന് മുകളില്‍ നിരവധി തവണ വട്ടമിട്ട് പറക്കുന്നത് ഫ്ലൈറ്റ്ട്രാക്കിങ് ടെക്നോളജിയില്‍ വെളിപ്പെട്ടിട്ടുണ്ട്. 853 യാത്രക്കാരുള്ള വിമാനം അവസാനം ഹീത്രോവില്‍ ഉച്ചയ്ക്ക് ശേഷം 3 മണിയോടെയായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ് നിര്‍വഹിച്ചത്. അപ്പോഴേക്കും ഇവിടെ ഫയര്‍ സര്‍വീസ് കുതിച്ചെത്തിയിരുന്നു.
മാഞ്ചസ്റ്ററില്‍ നിന്നും ദുബായിലേക്കുള്ള തങ്ങളുടെ ഫ്ലൈറ്റ് ഇകെ18 സാങ്കേതിക തകരാറ് കാരണം ഹീത്രോവിലേക്ക് തിരിച്ച് വിട്ടുവെന്നാണ് എമിറേറ്റ്സ് വിശദീകരണം നല്‍കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് പകരം എമിറേറ്റ്സ് വിമാനങ്ങള്‍ ദുബായിലേക്ക് ഏര്‍പ്പാടാക്കുമെന്നും കമ്പനി ഉറപ്പ് നല്‍കിയിരുന്നു. ഇത് കാരണം യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എമിറേറ്റ്സ് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
Post Your Comments