സിലിക്കണ്‍വാലി : ടെക്സ്റ്റ് സ്റ്റാറ്റസ് തിരിച്ച് കൊണ്ട് വരാനൊരുങ്ങി വാട്സ് ആപ്പ്. 24 മണിക്കൂര്‍ മാത്രം നിലനില്‍ക്കുന്ന വീഡിയോ, ഫോട്ടോ, ആനിമേഷന്‍ സ്റ്റാറ്റസ് ഫീച്ചറിന് വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ലെന്ന സാഹചര്യത്തിലാണ് ടെക്സ്റ്റ് സ്റ്റാറ്റസ് വീണ്ടും തിരിച്ച് കൊണ്ട് വരുന്നത്. ഭൂരിഭാഗം വാട്സ്‌ആപ്പ് ഉപയോക്താക്കളും പഴയ ടെക്സ്റ്റ് സ്റ്റാറ്റസിനോടു മാത്രം താത്പര്യമുള്ളവരാണ്. അതിനാൽ കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ ഫീച്ചറിലേക്ക് വളരെ ചുരുക്കം ഉപയോക്താക്കള്‍ മാത്രമാണ് അപ്ഡേറ്റ് ചെയ്തത്. ഇതിനാലാണ് പഴയ ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ തിരിച്ചുകൊണ്ടുവരാന്‍ വാട്സ്‌ആപ്പിനെ പ്രേരിപ്പിച്ചത്. വൈകാതെ തന്നെ ഇത് നടപ്പിലാകുമെന്ന്‍ പ്രതീക്ഷിക്കാം.
പുതിയ ഫീച്ചറിലേക്ക് അപ്ഡേറ്റ് ചെയ്തവരുടെ പ്രൊഫൈലില്‍ ഇപ്പോള്‍ സ്റ്റാറ്റസ് ടാബ് ഇല്ല. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവരുടെ സ്റ്റാറ്റസ് കാണാനും ഇവര്‍ക്ക് സാധിക്കില്ല. കഴിഞ്ഞ മാസം അവസാനമാണ് ടെക്സ്റ്റ് സ്റ്റാറ്റസ് ഫീച്ചര്‍ വാട്സ് ആപ്പ് മാറ്റിയത്.
Post Your Comments