KeralaNews

അനാവശ്യ വിവാദങ്ങളാണ് കേരളത്തെ പിന്നോട്ടടിക്കുന്നത് – എം.എ യൂസഫലി

 

കൊച്ചി:കേരളത്തിലെ തൊഴിലില്ലായ്മയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന് പകരം അനാവശ്യ വിവാദങ്ങളാണ് ചർച്ചയാകുന്നത്. ഇത് കേരളത്തിന്റെ വികസനത്തിനെ പിന്നോട്ടടിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഭിപ്രായപ്പെട്ടു. ഈ വിവാദമുണ്ടാക്കുന്നവര്‍ ഭാവി തലമുറയോട് ക്രൂരതയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇവിടെ നിക്ഷേപം നടത്താനെത്തുന്നവരെ വിവാദങ്ങളുയര്‍ത്തി അകറ്റാൻ ചിലർ ശ്രമിക്കുന്നു. അതിനു പകരം സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് വ്യവസായങ്ങള്‍ വരാന്‍ ആത്മാര്‍ത്ഥമായ ശ്രമമുണ്ടാക്കുകയാണ് വേണ്ടതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button