ഇംഫാല്‍: ചരിത്രത്തില്‍ ആദ്യമായി മണിപ്പൂരില്‍ അക്കൗണ്ട് തുറന്ന് ബിജെപി. മണിപ്പൂരില്‍ കോണ്‍ഗ്രസ് 26 ഉം ബിജെപി 21ഉം സീറ്റ് നേടിയപ്പോൾ മറ്റ് കക്ഷികള്‍ 11 സീറ്റ് നേടി. ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി മണിപ്പൂരില്‍ വന്‍ മുന്നേറ്റമാണ് കൈവരിച്ചത്. മണ്ണിപ്പൂരിലെ സമര നായിക ഇറോം ശര്‍മിളയ്ക്ക് തൗബീര്‍ മണ്ഡലത്തില്‍ 90 വോട്ട് മാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രി ഇബോബി സിംഗിന് എതിരെയാണ് ഇറോം ശര്‍മിള മത്സരിച്ചത്. സ്വന്തം ജനതക്ക് വേണ്ടി രണ്ടുപതിറ്റാണ്ട് നിരാഹാരമിരുന്ന ഉരുക്കു വനിതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറോം ശർമിളയെയും പാർട്ടിയെയും മണിപ്പൂരുകാർ നിഷ്കരുണം തള്ളിക്കളഞ്ഞു. തന്റെ സമരത്തിലൂടെ ലോകശ്രദ്ധയാകർഷിച്ച ഇറോമിന് പക്ഷെ തന്റെ ജനതയുടെ പിന്തുണ നേടാനായി.
മണിപ്പൂരിൽ ബിജെപി അധികാരത്തിൽ വരുമെന്ന പ്രവചനങ്ങൾ പൂർണമായും വിജയിച്ചില്ലെങ്കിലും 60 അംഗ സഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്നാണ് ഫലം തെളിയിക്കുന്നത്. എന്നാൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭരണ വിരുദ്ധ തരംഗത്തെ ഇബോബി സർക്കാർ ഏറെക്കുറെ പ്രതിരോധിച്ചു എന്നു വേണം കരുതാൻ. മണിപ്പൂരിലെ ബിജെപിയുടെ വിജയം ശ്രദ്ധേയമാണ്. മണിപ്പൂരില്‍ 2012 ല്‍ ബിജെപിക്ക് ഒറ്റ സീറ്റ് പോലുമില്ലായിരുന്നു. എന്നാൽ 21 സീറ്റുകളോടെ, ചരിത്രം വഴിമാറുന്ന രീതിയിൽ മിന്നുന്ന പ്രകടനമാണ് ബിജെപി ഇത്തവണ കാഴ്ചവെച്ചത്.
Post Your Comments