കൽപറ്റ ; അനധികൃതമായി കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണം പിടികൂടി. വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ചാണ് പണം പിടികൂടിയത്. കൊടുവള്ളി സ്വദേശി അബ്ദുൾ റഷീദിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽനിന്ന് കൽപ്പറ്റയ്ക്കുവരികയായിരുന്ന കെഎസ്ആർടിസി ബസിൽനിന്നാണ് കുഴൽപ്പണം പിടികൂടിയത്.
Post Your Comments