ദുബായി: യുഎഇയില്‍ ദിവസേന റോഡ് അപകടത്തില്‍ മരിക്കുന്നത് രണ്ടുപേരെന്ന് അധികൃതര്‍. യുഎഇ ആഭ്യന്തരവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം യുഎഇ റോഡില്‍ ദിവസേന രണ്ടു ജീവനെങ്കിലും പൊലിയുന്നു.
റോഡ് അപകടങ്ങളുടെ കണക്കില്‍ 2015 നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം നാമമാത്രമായ കുറവുണ്ടായെങ്കിലും മരിച്ചവരുടെ എണ്ണം കഴിഞ്ഞവര്‍ഷം കൂടി. 2015 ല്‍ യുഎഇയില്‍ 4,796 റോഡ് അപകടങ്ങളാണ് നടന്നതെങ്കില്‍ 2016 ല്‍ ഇത് 4,788 ആയിരുന്നു. എട്ട് അപകടങ്ങളുടെ കുറവ്. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം കഴിഞ്ഞവര്‍ഷം കൂടുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം 725 ജീവനുകളാണ് റോഡ് അപകടങ്ങളില്‍ പൊലിഞ്ഞത്. 2015 ല്‍ മരണം 675 ആയിരുന്നു. ജിസിസി ട്രാഫിക് ക്യാമ്പയില്‍ പ്രോഗാമില്‍ സംസാരിക്കവെ ആഭ്യന്തര വകുപ്പിലെ ട്രാഫിക് കോര്‍ഡിനേഷന്‍ വിഭാഗം ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഗെയ്ദ് അല്‍ സാബിയാണ് അപകടക്കണക്കുകള്‍ വിവരിച്ചത്. യുഎഇയെ കൂടാതെ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ക്യാമ്പയിനില്‍ പങ്കെടുക്കുന്നത്. അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുകയെന്നതിനാണ് ട്രാഫിക് പോലീസ് ഊന്നല്‍ കൊടുക്കുന്നതെന്ന് അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജെനറല്‍ മൊഹമ്മദ് ഖല്‍ഫാന്‍ അല്‍ റൊമെയ്തി പറഞ്ഞു.
കാല്‍നട യാത്രക്കാരുടെ സുരക്ഷയെപ്പറ്റി ഡ്രൈവര്‍മാര്‍ക്ക് അവബോധമുണ്ടാക്കാനാണ് ജിസിസി ക്യാമ്പെയ്ന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
Post Your Comments