ബഹ്‌റൈനിലെ വിദേശ നിക്ഷേപകരിൽ ഇന്ത്യക്കാരുടെ സ്ഥാനം അഭിമാനിക്കാവുന്നത്. വിദേശ നിക്ഷേപകരിൽ പകുതിയോളം പേരും ഇന്ത്യക്കാരാണെന്ന് വ്യവസായ,വാണിജ്യ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി. എംപി മാരുടെ ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 17 ലക്ഷം ദിനാറാണ് ഇന്ത്യക്കാരുടെ നിക്ഷേപം. ഈ കണക്ക് പ്രകാരം ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് മുന്നിൽ.
Post Your Comments