
ജിദ്ദ : സൗദിയില്‍ നിരവധി ഭീകരാക്രമണങ്ങളില്‍ പ്രതിയായ കൊടുംകുറ്റവാളി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തിഫില്‍ സുരക്ഷാ ഭടന്മാരുമായി നടന്ന ഏറ്റു മുട്ടലില്‍ മുസ്തഫ അലി അബ്ദുല്ല അല്‍മുംദാദ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുഭര്‍ക്കി അറിയിച്ചു. ഒരു സുരക്ഷാ ഭടനും പരുക്കേറ്റു.
ആഭ്യന്തര മന്ത്രാലയം പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചിരുന്ന മുസ്തഫ അലി അബ്ദുല്ല കാറില്‍ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ പിന്തുടര്‍ന്ന സുരക്ഷാ ഭടന്മാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട പിടികിട്ടേണ്ട പ്രതികള്‍ക്ക് വേണ്ടി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരരെ കുറിച്ചുളള വിവരം 990 എന്ന നമ്പറില്‍ അറിയിക്കണം. വിവരം നല്‍കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം പാരിതോഷികം നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.
Post Your Comments