NewsGulf

യുഎഇ ദിര്‍ഹം ഇനി  കൂടുതല്‍ മികവോടെ കൂടുതല്‍ സുരക്ഷയോടെ; പുതിയ നോട്ട് പ്രിന്റിംഗ് കമ്പനി തുടങ്ങി

ദുബായ്: കൂടുതല്‍ മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ സുരക്ഷയോടെയാകും ഇനി യുഎഇ ദിര്‍ഹത്തിന്റെ അച്ചടി.

അബുദാബിയിലെ ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണില്‍ (കിസാദ്) ആരംഭിച്ച ഓമോലറ്റ് സെക്യൂരിറ്റി പ്രിന്റിംഗ് പ്രസിലാണ് പുതിയ ദിര്‍ഹത്തിന്റെ അച്ചടി തുടങ്ങിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ക്ക് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ പ്രിന്റിംഗ് പ്രസും പുതിയ നോട്ട് അച്ചടിയും ഉദ്ഘാടനം ചെയ്തു.

പ്രസില്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അച്ചടിച്ച ആദ്യത്തെ ആയിരം ദിര്‍ഹത്തിന്റെ നോട്ട് ഷെയ്ക്ക് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏറ്റുവാങ്ങി. അദ്ദേഹത്തിനൊപ്പം ഉപപ്രധാനമന്ത്രി ഷെയ്ക്ക് മന്‍സൂര്‍ ബിന്‍ സെയ്ദ് അല്‍ നഹ്യാനും ചടങ്ങില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button