ന്യൂഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ദിശ തെറ്റിയ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി. മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഹംഗറിക്ക് മുകളില്‍ വെച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായത് ശ്രദ്ധയില്‍പ്പെട്ട ഹംഗറിയുടെ പോര് വിമാനം എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി പറക്കുകയായിരുന്നു.231 യാത്രക്കാരും 18 വിമാന സ്റ്റാഫും ഉള്‍പ്പെടെ 249 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫ്രീക്വന്‍സി വ്യതിയാനം മൂലമാണ് ബന്ധം നഷ്ടമായതെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഒരു മാസം മുമ്പ് മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പറന്ന ജെറ്റ് എയര്‍വേസ് വിമാനവും റഡാറില്‍നിന്ന് മറഞ്ഞിരുന്നു. തുടര്‍ന്ന് ജര്‍മന്‍ പോര്‍വിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം നിലത്തിറക്കിയത്.
Post Your Comments