India

ട്രാഫിക് നിയമം തെറ്റിച്ച ബൈക്ക് യാത്രക്കാരനെ ക്രെയ്‌നില്‍ പൊക്കിയെടുത്തു പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോയി ; സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷം

വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനമുള്ള സ്ഥലങ്ങളില്‍ അത്തരം പ്രവൃത്തികള്‍ ചെയ്യാത്തവരാണ് മിക്കവരും. എന്നാല്‍ ചിലര്‍ ഇത്തരം നിരോധനമുന്നറിയിപ്പുള്ള ബോര്‍ഡുകള്‍ക്കു മുന്നില്‍ത്തന്നെ വാഹനങ്ങള്‍ നിര്‍ത്തണമെന്ന് നിര്‍ബന്ധമുള്ളവരാണ്. അത്തരക്കാരെ പോലീസ് പലപ്പോഴും പിഴയടപ്പിച്ച് വിടാറാണ് പതിവ്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവം നടന്നു. തിരക്കേറിയ ബഡാ ചൗരാഹയിലെ വാഹനിരോധിത മേഖലയില്‍ ബൈക്ക് നിര്‍ത്തിയ യുവാവാണ് കഥയിലെ നായകന്‍. പോലീസ് സ്ഥലത്തെത്തി യുവാവിനോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കക്ഷി ഇതിന് തയ്യാറായില്ല. പോലീസ് ബൈക്ക് സ്‌റ്റേഷനിലേക്ക് നീക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയാറായില്ല. മാത്രമല്ല ഹെല്‍മറ്റും ധരിച്ച് ബൈക്കിന് മുകളില്‍ കയറിയിരുന്ന് തടസ്സവും സൃഷ്ടിച്ചു. മറ്റ് മാര്‍ഗ്ഗമില്ലാത്തതിനെ തുടര്‍ന്ന് പോലീസ് മൊബൈല്‍ ക്രെയ്ന്‍ സ്ഥലത്തെത്തിച്ച് യുവാവിനെ ബൈക്കടക്കം കയറ്റിക്കൊണ്ടുപോവുകയായിരുന്നു. മൊബൈല്‍ ക്രെയിനില്‍ പൊക്കിക്കൊണ്ടു പോകുന്ന ബൈക്കിലിരുന്ന് പോകുന്ന യുവാവിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button