
തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. പൊങ്കാലക്കായി വന്‍ സുരക്ഷാ ക്രമീക്രരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല കലങ്ങളാല്‍ നിറഞ്ഞു കഴിഞ്ഞു.രാവിലെ 10.45ന് ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തിക്ക് കൈമാറും. മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകരും പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിക്കും. പിന്നീട് ഭക്തരുടെ നൂറുകണക്കിന് അടുപ്പുകളിലേക്കും തീപടരും. രണ്ടേ കാലിനാണ് പൊങ്കാല നിവേദ്യം.
പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. 200 പിങ്ക് വോളന്റിയര്‍മാരെ നിയോഗിച്ചുകഴിഞ്ഞു. കെഎസ് ആര്‍ടിസിയും റെയില്‍വേയും പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. കൂടാതെ ഭക്തര്‍ക്ക് മികച്ച സേവനം ചെയ്യുന്ന മൂന്നു ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments