NewsGulf

സൗദിയിലെ ട്രാഫിക് നിയമലംഘനം: ഉയർന്ന പിഴ ഈടാക്കാൻ നീക്കം

ജിദ്ദ: സൗദിയിൽ ഇനിമുതൽ പൊതുസുരക്ഷയെ ബാധിക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കും. ഇതിനായി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. നിലവിൽ ട്രാഫിക്ക് ലംഘനങ്ങള്‍ക്ക് തുടക്കത്തില്‍ താഴ്ന്ന പിഴയാണ് ഈടാക്കാറുള്ളത്. കൃത്യസമയത്ത് പിഴ അടക്കാതിരുന്നാൽ ഇരട്ടി പിഴ അടക്കേണ്ടി വരും.

എന്നാല്‍ പുതിയ നിര്‍ദ്ദേശം വന്നതോടെ ഉയർന്ന പിഴ തന്നെ ആദ്യം അടയ്‌ക്കേണ്ടതായി വരും. ചുവന്ന സിഗ്‌നല്‍ മുറിച്ചു കടക്കുക, റോഡിന്റെ എതിര്‍ദിശയില്‍ വാഹനമോടിക്കുക തുടങ്ങിയ ഏതാനും നിയമ ലംഘനങ്ങള്‍ക്ക് നിലവില്‍ 3,000 റിയാല്‍ മുതല്‍ 6,000 റിയാല്‍ വരെയാണ് പിഴ ഈടാക്കുന്നത്.എന്നാൽ ഇനി മുതൽ ട്രാഫിക്ക് നിയമലംഘനം നടന്നതെന്ന് കണ്ടെത്തിയാല്‍ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്ന പിഴയായ 6,000 റിയാല്‍ ഈടാക്കുവാനാണ് നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button