ഇന്നലെ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് പ്രതിഷേധവുമായി യുഡിഎഫിലെ യുവ എംഎല്‍മാര്‍. യുഡിഎഫിലെ യുവ എംഎല്‍മാര്‍ ഒന്നിച്ച് കൈചൂണ്ടി നിൽക്കുന്ന ചിത്രം റോജി എം ജോൺ എംഎൽഎ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. നട്ടെല്ല് വളച്ച് അരഞ്ഞാണമായി ഉപയോഗിക്കുന്ന സഖാക്കന്മാരെ പിണറായി കണ്ടിട്ടുണ്ടാവും, പക്ഷെ ഞങ്ങളെ വെല്ലുവിളിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്നാണ് എംഎല്‍എമാരുടെ പ്രസ്താവന.
കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് സഭയ്ക്കകവും ഇന്നലെ പ്രക്ഷുബ്ധമായിരുന്നു . ഇതിന്റെ തുടര്‍ച്ചയാണ് കൈചൂണ്ടിയുളള യുവ എംഎല്‍എമാരുടെ പോസ്റ്റ്.
Post Your Comments