IndiaNewsInternational

വിവാഹിതരെയും പുരോഹിതന്മാരാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോപ്പ് ഫ്രാൻസിസ്

 

കത്തോലിക്കാ സഭയിൽ പുരോഹിതന്മാർ കുറവായതിനാൽ ഗ്രാമപ്രദേശങ്ങളിൽ വിവാഹിതരെയും പുരോഹിതന്മാരാക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോപ്പ് ഫ്രാൻസിസ് പ്രഖ്യാപിച്ചു.വിശ്വാസികളായ വിവാഹിതരെ വൈദികരാക്കുന്ന കാര്യമാണ് ഇപ്പോൾ താൻ പേടിച്ചു വരുന്നതെന്ന് പോപ്പ് വ്യക്തമാക്കി.

കത്തോലിക്കാ രാജ്യമായ ബ്രസീലിൽ പോലും പുരോഹിതന്മാരുടെ വൻ ക്ഷാമം നേരിടുന്ന സന്ദർഭത്തിലാണ് പോപ്പിന്റെ ഈ തീരുമാനം. 10,000 കത്തോലിക്കർക്ക് വെറും ഒരു വൈദികൻ മാത്രമേയുള്ളൂ എന്ന സ്ഥിയാണ് ആമസോണിൽ.വിവാഹിതരെ വൈദികന്മാരാക്കുന്ന നിർദേശങ്ങളെ തുറന്ന മനസോടെയും ഉദാരതയോടെയുമാണ് പോപ്പ് സ്വീകരിക്കുന്നത്.വൈദീകരുടെ ബ്രഹ്മ ചര്യത്തെ കുറിച്ചതും വിപ്ലവകരമായ തീരുമാനം ഉണ്ടാവുമെന്നാണ് അറിയുന്നത്.

ബ്രഹ്മചര്യം ചർച്ചിന് മുകളിൽ ഒരു നിയമമായി അടിച്ചേൽപ്പിക്കരുതെന്നും മറിച്ച് ഒരു അച്ചടക്ക വഴിയായി മാത്രം നടപ്പിലാക്കണമെന്നുമാണ് പോപ്പ് സൂചിപ്പിക്കുന്നത്.ബ്രഹ്മചര്യവുമായി ബന്ധപ്പെട്ട നിയമത്തിൽ ചർച്ച് ചില ഇളവുകൾ നടത്തുന്നതിന്റെ ഭാഗമായി ഈസ്‌റ്റേൺ റൈറ്റ് കത്തോലിക്കാ ചർച്ചിലെ പുരോഹിതന്മാരെ വിവാഹം കഴിക്കാൻ അനുവദിക്കുന്നുണ്ട്.ഈ വര്ഷം ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയുണ്ടെന്നും പോപ്പ് ഇന്റർവ്യൂവിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button