പാലക്കാട്: പാലക്കാട് പാലന ആശുപത്രിയ്‌ക്കെതിരെ ഗുരുതര ആരോപണം.ഇവിടെ ജോലി ചെയ്യുന്ന നേഴ്സുമാരായ പെൺകുട്ടികൾക്ക് പീഡനം ഏൽക്കുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ . ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.പീഡനം സഹിക്കവയ്യാതെ പാലക്കാട് കോട്ടായി, അട്ടപ്പളം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ആശുപത്രി ജീവനക്കാരായ മൂന്നുപേര്‍ നേരത്തെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം.ഇവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നൽകി കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
ആത്മഹത്യാ കേസുകളിൽ രക്ഷിതാക്കൾ ഒപ്പിടാത്തതിനാൽ കേസ് രെജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും പറയപ്പെടുന്നു, 22 ജീവനക്കാരികള്‍ പീഡനത്തിനിരയായതായി ആണ് റിപ്പോർട്ടുകൾ.ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ താമസിക്കുന്ന പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.നഴ്‌സിംഗ് ജീവനക്കാരികളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി നേഴ്‌സിങ് കൗൺസിലിന് പരാതി നല്‍കിയിട്ടുള്ളതായും റിപ്പോർട്ടുണ്ട്.
വടക്കാഞ്ചേരി സ്വദേശിനിയായ മറ്റൊരു നഴ്‌സ് കൂടി കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് നേരത്തെയുണ്ടായ സംഭവങ്ങളും വെളിച്ചത്തു വന്നത്.. ഈ യുവതിയും ലൈംഗിക പീഡനത്തനിരിയായെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയിലെ ഡ്രൈവറും നടത്തിപ്പ് കാരനും പുരുഷ ജീവനക്കാരും ഉൾപ്പെടെയുള്ളവരുടെ നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
പെൺകുട്ടികളുടെ നഗ്ന ഫോട്ടോ കാട്ടി മറ്റുള്ള ആശുപത്രികളിൽ ജോലി നോക്കാൻ സമ്മതിക്കാതിരിക്കുകയും വിവാഹം മുടക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ് പലരും ആത്മഹത്യ ചെയ്തതെന്നാണ് വിവരം.പോലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി പാലക്കാട് യൂണിറ്റ് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. മാനേജ്മെന്റിലെ ഉന്നതന്മാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments