മലപ്പുറം ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വിജയം ഉറപ്പാണ്. എന്നാല്‍ ഇക്കുറി ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ തന്നെയാണ് ഇടതുമുന്നണിയുടെ തീരുമാനം. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും സി.പി.എം മങ്കട ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ.ടി.കെ റഷീദലിയെയാണ് സി.പി.എം ഇവിടെ പരിഗണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്കടയില്‍ റഷീദലി മത്സരിച്ചിരുന്നു. അന്ന് പരാജയപ്പെട്ടിരുന്നെങ്കിലും മുന്‍പ് മങ്കടയിലുണ്ടായിരുന്ന ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 23,593ല്‍നിന്നും 1,508 ആയി കുറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. യു.ഡി.എഫില്‍ മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്-ലീഗ് തര്‍ക്കവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പൊതുവേ നേടാന്‍ കഴിഞ്ഞ മേല്‍ക്കൈയും ഇക്കുറി ഇടതുമുന്നണിക്ക് പ്രതീക്ഷ പകരുന്നുണ്ട്. ഇരുപത്തിയേഴ് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നു. 2004ല്‍ സി.പി.എം സ്ഥാനാര്‍ഥിയാ ടി.കെ ഹംസ ഇവിടെ വിജയിച്ച ചരിത്രവും ഇടതുപക്ഷത്തിന് പ്രതീക്ഷ പകരുന്നു.
Post Your Comments