ദുബായ്: കാമുകനൊപ്പം അവധിക്കാലം ആസ്വദിക്കാന്‍ പോയ യുവതിക്ക് ജയിലില്‍ കിടക്കേണ്ട അവസ്ഥയാണ്. യുഎഇയിലാണ് ഇരുവരും അവധി ആഘോഷിക്കാന്‍ പോയത്. അവിടെവെച്ച് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. പിന്നീട് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. വിവാഹത്തിനു മുമ്പു ഗര്‍ഭിണിയായതിനെ തുടര്‍ന്നാണു യുവതി ജയിലിലായത്. ഉക്രൈന്‍ യുവതിക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായിരിക്കുന്നത്.
വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ഇവര്‍ ജയിലിലായത്. ബിബിസിയാണ് ഇങ്ങനെയൊരു കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹപൂര്‍വ ലൈംഗികബന്ധം യു എ ഇയില്‍ കുറ്റകരമാണ്. യുവാവ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. ഇയാള്‍ ദക്ഷിണാഫ്രിക്കാരനാണ്.
2014 മുതല്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. അവധിക്കാലം ആസ്വദിക്കുന്നതിനു വേണ്ടിയായിരുന്നു യുവാവ് കാമുകിയെയും കൂട്ടി യുഎഇയില്‍ പോയത്. യുവതി ഗര്‍ഭിണിയാണെന്നും ഇവര്‍ വിവാഹതരല്ലെന്നും അറിഞ്ഞ ഡോക്ടര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വലിയ ശിക്ഷ ലഭിക്കുമെന്നാണ് വിവരം.
Post Your Comments