
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്‍ട്രേലിയയ്‌ക്ക് കനത്ത തിരിച്ചടി. ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് കാലിന് പരുക്കേറ്റതാണ് ഓസ്‍ട്രേലിയയ്‌ക്ക് കനത്ത തിരിച്ചടിയായത്. പരമ്പരയിലെ ശേഷിച്ച രണ്ട് ടെസ്റ്റുകളില്‍ മത്സരിക്കാനാകാതെ പരുക്കേറ്റ സ്റ്റാര്‍ക്ക് നാട്ടിലേക്ക് മടങ്ങി. ബെംഗളൂരു ടെസ്റ്റിനിടെ സ്റ്റാര്‍ക്കിന്‍റെ വലതുകാലിന് പൊട്ടലേല്‍ക്കുകയായിരുന്നു.
സ്റ്റാര്‍ക്കിന് പകരം ആരെയും ഇപ്പോൾ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്ത, മിച്ചല്‍ മാര്‍ഷ് പരുക്കേറ്റ് മടങ്ങിയിരുന്നു. മാര്‍ഷിന് പകരം മാര്‍കസ് സ്റ്റോയിനിസിനെ ടീമില്‍ ഉള്‍പ്പെടുത്തി.
Post Your Comments