കണ്ണൂർ : കണ്ണൂരിൽ സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട അണ്ടല്ലൂർ സന്തോഷിന്റെ മകൾ വിസ്മയയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം നല്കാനാവാതെ ഏവരും കുഴങ്ങുന്നു. വിസ്മയയുടെ ചോദ്യം ഇതാണ് എന്ത് തെറ്റാണ് എന്റെ അച്ഛൻ ചെയ്തത് ? എൻ്റെ കുടുംബത്തെ കൂടിയാണവർ കൊന്നത്. വിസ്മയയുടെ ചോദ്യങ്ങളടങ്ങിയ വീഡിയോ ദേശീയ രാഷ്ട്രീയത്തിലും ചർച്ചയാകുന്നു.
ഹിന്ദിയിൽ ഉള്ള പോസ്റ്ററുകളിൽ ആണ് വിസ്മയയുടെ ചോദ്യങ്ങൾ. ആ പോസ്റ്റർ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള വീഡിയോ ആർ എസ് എസ് അഖില ഭാരത സഹ പ്രചാർ പ്രമുഖ് ജെ നന്ദകുമാറിന്റെ ഫേസ്ബുക്ക് വാളിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് ട്വിറ്ററിലും സംസാര വിഷയമാകുകയാണ്. കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹൈസ്കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുകയാണ് വിസ്മയ.
video:
Post Your Comments