അബൂദബി: അബുദാബിയില്‍ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂര്‍ ചാലക്കുടി ആളൂരിലെ ജെയിംസിന്‍െറയും ഷൈലയുടെയും മകള്‍ സ്മൃതി ജെയിംസാണ് (25) മരിച്ചത്. ബുധനാഴ്ച അബുദാബി ബസ്സ്റ്റാന്റിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവേയാണ് വാഹനമിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അബുദാബി മുറൂര്‍ റോഡിലെ അല്‍ഫലാഹ് പ്ളാസക്ക് സമീപത്തെ ഗ്ളോബല്‍ വിങ്സ് റെന്റ് എ കാറിലെ എച്ച്.ആര് മാനേജരായിരുന്നു സ്മൃതി. രണ്ട് വര്‍ഷമായി അവിടെ ജോലി ചെയ്യുകയായിരുന്നു. പിതാവിന് ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും മാതാവ് ഷൈല അബുദബി എല്‍.എല്‍.എച്ച് ആശുപത്രിയിലുമാണ് ജോലി. അബുദാബി ഹംദാന്‍ സ്ട്രീറ്റ് ഡു ഓഫിസിന് സമീപം വര്‍ഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഇവര്‍ നാട്ടില്‍ പോയി വന്നത്. സംസ്കാരം നാട്ടിലത്തെിച്ച് നടത്തും.
Post Your Comments