മലപ്പുറം : മലപ്പുറം എംപിയായിരുന്ന ഇ. അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സംവിധായകൻ കമലിനെ മത്സരിപ്പിക്കാൻ സിപിഎമ്മിന്റെ നീക്കം. മുസ്ലീംലീഗിനെ പ്രതിരോധത്തിലാക്കുന്നതിനായുള്ള എൽ ഡി എഫിന്റെ ഇത്തരം ഒരു തീരുമാനത്തിന് എന്നാൽ കമലിന്റെ സമ്മതം ഇതുവരെ ലഭിച്ചിട്ടില്ല.കമൽ മത്സരിക്കാൻ പാർട്ടി നേതൃത്വത്തിൽ നിന്നും സമ്മർദ്ദമുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
കമൽ പിന്മാറുമെങ്കിൽ ഡിവൈഎഫ്ഐ നേതാവായ അഡ്വ. പി. എ. മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കും എന്നും സൂചനയുണ്ട്. മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറത്തു കമലിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച ഈ മണ്ഡലത്തിൽ മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കാനാണ് സാധ്യത.
Post Your Comments