KeralaNews

സദാചാരക്കാര്‍ക്ക് ചുട്ട മറുപടി കൊടുത്ത് കൊച്ചിയില്‍ ‘സ്‌നേഹ ഇരിപ്പ് സമരവും’ തൊട്ടുപിന്നാലെ ‘കിസ് ഓഫ് ലവും’

കൊച്ചി : പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കൊച്ചി മറൈന്‍ഡ്രൈവ് നടപ്പാതയില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകള്‍ ആഹ്വാനം ചെയ്ത ‘സ്നേഹ ഇരിപ്പു സമര’ത്തിന് തുടക്കമായി. കെഎസ്.യു പ്രവര്‍ത്തകരും ‘സദാചാര ചൂരല്‍ സമര’വുമായി രംഗത്തുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഇന്ന് കൊച്ചിയില്‍ ‘ചുംബന സമര’ത്തിന് ആഹ്വാനം ചെയ്തു. വൈകിട്ട് നാലു മണിക്ക് മറൈന്‍ ഡ്രൈവ് പരിസരത്താണ് ചുംബന സമരം അരങ്ങേറുക. സമൂഹ മാധ്യമത്തിലെ കിസ് ഓഫ് ലവിന്റെ പേജിലൂടെയാണ് ചുംബന സമരത്തിന് ആഹ്വാനം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button