ബിഷപ്പ് പങ്കെടുക്കുന്ന പരിപാടിയില്‍ യുവതിക്ക് നേരിട്ടത് അവഹേളനം. സ്ലീവ്‌ലെസ് വസ്ത്രം ധരിക്കരുത്. വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട സിനിമാ പ്രവര്‍ത്തകയ്ക്കാണ് ഇങ്ങനെയൊരു അനുഭവം നേരിട്ടത്.
കോട്ടപ്പുറം രൂപതാ മെത്രാന്‍ ബിഷപ്പ് ഡോ. ജോസഫ് കാരിക്കാശേരി ഉദ്ഘാടകനായ പരിപാടിയിലാണ് സംഭവം. സിനിമാ പ്രവര്‍ത്തകയായ ശ്രുതി നമ്പൂതിരിക്കാണ് അവഹേളനം നേരിട്ടത്. ശ്രുതി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയത്. പരിപാടിയുടെ നോട്ടീസില്‍ അച്ചടിക്കുന്നതിന് ഒരു ഫോട്ടോ വേണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഒരു ഫോട്ടോ അയച്ചു കൊടുത്തു. സ്ലീവ്ലെസ് ടോപ്പ് ധരിച്ച ഫോട്ടോയാണ് അയച്ചു കൊടുത്തത്. സ്ലീവ്ലെസ് ചിത്രം മാറ്റി ചോദിച്ചുവെങ്കിലും ശ്രുതി പ്രതികരിച്ചില്ല. പിന്നീട് തല മാത്രം വെട്ടിയെടുത്ത് നോട്ടീസ് അച്ചടിച്ചു.
തുടര്‍ന്ന് ബിഷപ്പ് പങ്കെടുക്കുന്നതിനാല്‍ സ്ലീവ്ലെസ് ധരിച്ച് വരരുതെന്ന് സംഘടാകര്‍ നിര്‍ദ്ദേശിച്ചു. സ്ത്രീയുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെപ്പോലും അംഗീകരിക്കാത്തവരുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് ശ്രുതി തന്നെ തീരുമാനിക്കുകയായിരുന്നു
Post Your Comments