തിരുവനന്തപുരം: കൊച്ചിയില്‍ ശിവസേനക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ എസ്.എഫ്.ഐക്കാര്‍ നടത്തിയ സ്‌നേഹഇരിപ്പ് സമരത്തെ കണക്കറ്റ് പരിഹസിച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഏതാനു നാളുകള്‍ക്ക് മുമ്പ് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ സദാചാര ഗുണ്ടായിസത്തിന് ഇരയായ അഷ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.
തരംകിട്ടുമ്പോള്‍ സദാചാര ഗുണ്ടായിസവും അല്ലാത്തപ്പോള്‍ അതിനെതിരേ പ്രതിഷേധവും സംഘടിപ്പിക്കുന്ന എസ്എഫ്ഐയുടെ ഇരട്ടനിലപാടിനെയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ അഷ്മിത ചോദ്യംചെയ്യുന്നത്. യൂണിവേഴ്സിറ്റി കോളേജില്‍ ഒരു സ്നേഹ ഇരിപ്പിന് സ്‌കോപ്പുണ്ടോ. കാണൂല്ലാരിക്കും ല്ലേ എന്നാണ് ജാനകി രാവണ്‍ എന്ന തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ അഷ്മിത ചോദിച്ചിരിക്കുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന എസ്എഫ്ഐയുടെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ സൂര്യഗായത്രി, അഷ്മിത, ഇവരുടെ സുഹൃത്തായ ജിജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കോളജില്‍ പഠിക്കാത്ത ജിജീഷ് കലാപരിപാടി കാണാനായി എത്തിയതായിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരടക്കം 13 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്നലെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരേയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേര്‍ന്ന് ഇന്ന് സ്‌നേഹ ഇരുപ്പ് സമരം നടത്തിയത്. സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്‌നേഹ ഇരുപ്പ് സമരം.
യൂണിവേഴ്സിറ്റി കോളജില്‍ മര്‍ദനത്തിന് ഇരയായ ജിജീഷും എസ്എഫ്ഐയെയും ഡിവൈഎഫ്ഐയെയും വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളെജില്‍ കണ്ടത് തന്നെയാണ് കൊച്ചിയിലും കണ്ടത്. അതിനാരും യൂണിവേഴ്‌സിറ്റി കോളെജില്‍ നിന്നും വണ്ടി കയറണമെന്നില്ലെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തരുടെ സദാചാര ഗുണ്ടാപ്പണിക്ക് ഇരയായ ജിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Post Your Comments