കൊച്ചി: മോഹൻ ലാൽ പെൺവാണിഭ സംഘത്തിന്റെ തലവൻ ആണെന്നാരോപിച്ച് രംഗത്തു വന്ന യുവാവിനു മാനസിക വിഭ്രാന്തിയാണെന്നു കണ്ടെത്തി.വീഡിയോയിലൂടെ വ്യക്തി ഹത്യകളും ഗുരുതര ആരോപണങ്ങളുമാണ് മോഹൻ ലാലിനെതിരെയും ആന്റണി പെരുമ്പാവൂരിന് എതിരെയും പൃഥ്വി രാജിനെതിരെയും യുവാവ് ആരോപിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ആന്റണി പെരുമ്പാവൂർ പരാതി നൽകുകയായിരുന്നു.
തുടര്‍ന്ന് ഈ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൃശൂർ പെരുമ്പിലവ് സ്വദേശിയാണ് നസീഹ് അഷ്റഫ് എന്ന ഈ യുവാവ്. മുൻപ് എസ് എഫ് ഐക്കെതിരെയും ഇയാൾ വീഡിയോ ഇറക്കി വെല്ലു വിളിച്ചിരുന്നു.നസീഹിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് ഇയാളെ പോലീസ് ജാമ്യത്തില്‍ വിടുകയും തൃശ്ശൂര്‍ പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
ബന്ധുക്കള്‍ തന്നെയാണ് നസീഹിനെ പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. പരസ്പര ബന്ധമില്ലാതെയാണ് ഇയാൾ പോലീസ് സ്റ്റേഷനിലും പെരുമാറിയത്.മലയാളത്തിലെ നടിമാരെ അപമാനിക്കുന്ന വീഡിയോയും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ആയിരുന്നു ഉണ്ടായിരുന്നത്.
Post Your Comments