NewsGulf

ഇന്നു മുതൽ ദുബായ് എയർപോർട്ടിൽ നിലവിൽ വന്ന ബാഗേജ് നിയമം ഇങ്ങനെ

റിയാദ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. കൃത്യമായ ആകൃതിയില്ലാത്തതും ഉരണ്ട രൂപത്തിലുള്ളതുമായ ബാഗേജുകള്‍ ഇനി മുതല്‍ അനുവദിക്കില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അമിത വലിപ്പത്തിലുള്ളതുമായ ബാഗേജുകളും ചെക്കിന്‍ ഇന്‍ കൗണ്ടറുകളില്‍ ഇനി അനുവദിക്കില്ല. എല്ലാ ബാഗേജുകള്‍ക്കും പരന്ന പ്രതലം നിര്‍ബന്ധമായും ഉണ്ടായിരിക്കണം.ഇത് സംബന്ധിച്ച് വിമാനകമ്പനികള്‍ക്ക് വിമാനത്താവള അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിമാനത്താവളത്തിലെ ബാഗേജ് സംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് പുതിയ നിബന്ധന ഇന്ന് മുതൽ നടപ്പിലാക്കുന്നത്. ദുബായ് വിമാനത്താവളത്തിലെ ബെൽറ്റുകളിൽ കുത്തിനിറച്ചതും അമിത വലിപ്പമുള്ളതുമായ ബാഗുകളും പെട്ടികളും സ്തംഭനം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി. ഇത് പലപ്പോഴും വിമാനങ്ങള്‍ വൈകുന്നതിന് വരെ ഇടയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button