കണ്ണൂര്‍ : കൊട്ടിയൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഫേസ്ബുക്ക്, വാട്സ് ആപ് എന്നിവയുള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി പോലീസ്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇരകളെ തിരിച്ചറിയും വിധം ഫോട്ടോയോ പേരോ മറ്റടയാളങ്ങളോ നല്‍കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്ന് സുപ്രിംകോടതി പോലും വിലക്കിയിരിക്കേയാണ് നിരപരാധികളെ പോലും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിച്ചരിപ്പിക്കുന്നത്. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ഒരു കുടുംബത്തിന്റെ ഫോട്ടോയില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം വട്ടംവരച്ചാണ് പീഡനത്തിനിരയായ പെണ്‍കുട്ടി എന്ന തരത്തില്‍ വ്യാജ പ്രചരണം നടക്കുന്നത്. സംഭവത്തില്‍ കുടുംബം ഔദ്യോഗികമായി പരാതി നല്കിട്ടില്ലെങ്കിലും പോലീസിനെ തങ്ങളുടെ വിഷമം അറിയിച്ചിട്ടുണ്ട്. കൊട്ടിയൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി എന്ന വ്യാജേന മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയും അമ്മയും നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇതിനെതിരേ കുടുംബം പരാതി നല്കി.
Post Your Comments