കൊച്ചി: ബുധനാഴ്ച മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേനയുടെ സദാചാര പൊലീസിങ്ങിനെതിരെ കിസ്സ് ഓഫ് ലൗ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍. രണ്ടു വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ സദാചാര ഗുണ്ടായിസത്തിനെതിരേ ഒരു സംഘം കിസ് ഓഫ് ലൗ സംഘടിപ്പിച്ചിരുന്നു.
ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു ശിവസേനയുടെ പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ ഇരിക്കുകയായിരുന്നവര്ക്കു നേര്‍ക്ക് ആക്രമണം നടത്തിയത്. ചൂരലുമായെത്തിയ സംഘം ഇവിടെയിരിക്കുകയായിരുന്നവരെ അടിച്ചോടിക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസിന് സംഭവം തടയാന്‍ കഴിഞ്ഞില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ സ്റ്റേഷന് എസ്ഐ സസ്പെന്‍ഡ് ചെയ്തിരുന്നു. എട്ടുപോലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് നാളെ കിസ് ഓഫ് ലൗ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചത്.
Post Your Comments