തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് പരാജയപ്പെടാൻ കാരണം കേരളത്തിലെ കാര്യങ്ങൾ വിലയിരുത്തുന്നതിൽ ഹൈക്കമാൻഡിനു പറ്റിയ പിഴവാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല സ്ഥാനമൊഴിഞ്ഞപ്പോൾ പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്തു ജി.കാർത്തികേയനെ കെപിസിസി പ്രസിഡന്റ് ആക്കിയിരുന്നെങ്കിൽ കോൺഗ്രസിനു ഭരണത്തുടർച്ച ലഭിക്കുമായിരുന്നു.
പൊതുസമൂഹത്തിനു സ്വീകാര്യനായ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു കാർത്തികേയനെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ലെജിസ്‌ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ ജി.കാർത്തികേയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫ്. അസോസിയേഷൻ പ്രസിഡന്റ് തോമസ് ചേറ്റുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ശബരീനാഥൻ എംഎൽഎ, ഡോ.എം.ആർ.തമ്പാൻ, ആർ.ശ്രീകുമാർ, ജോസഫ് എം.ജോസഫ് എന്നിവർ പ്രസംഗിച്ചു
Post Your Comments