ന്യൂഡല്‍ഹി : ഇന്ത്യയും -നേപ്പാളും സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഉത്തരാഖണ്ഡിലെ പിത്തോരഗഡിലാണ് സൈനികാഭ്യാസം ആരംഭിച്ചത്. 11-ാമത് സംയുക്ത സൈനികാഭ്യാസമാണ് ചൊവ്വാഴ്ച പിത്തോരഗഡില്‍ ആരംഭിച്ചത്. സൈനികാഭ്യാസത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൈനിക സഹകരണവും വര്‍ധിക്കുമെന്നു സൈനിക വക്താവ് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുകയാണ് സംയുക്ത സൈനികാഭ്യാസത്തിന്റെ മുഖ്യ ലക്ഷ്യം. സൂര്യ കിരണ്‍ എന്നു പേരിട്ടിട്ടുള്ള സൈനികാഭ്യാസത്തില്‍ ഇന്ത്യയെ പ്രതിനിധികരിക്കുന്നത് എക്താ ശക്തി ബറ്റാലിയനാണ്. നേപ്പാളില്‍ നിന്നുള്ള മുതിര്‍ന്ന സൈനികരും ദുര്‍ഗാ ബാഷ് ബറ്റാലിയനും സൈനികാഭ്യാസത്തിന്റെ ഭാഗമാകും. പര്‍വ്വതപ്രദേശങ്ങളിലെ ഭീകരവാദികളെ നേരിടാനുള്ള പരിശീലനവും സംയുക്ത സൈനികാഭ്യാസത്തിന്റെ ഭാഗമായി നടക്കും.
Post Your Comments