ബെംഗളൂരു: ജാതി മതം ദൈവം മനുഷ്യന് ഒന്നാണെന്ന് പറഞ്ഞത് വെറുതെയാണോ? ഇന്നും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ പ്രശ്‌നം തന്നെ. ഹിന്ദു ഭക്തിഗാനം പാടിയ മുസ്ലീം യുവതിക്കും സംഭവിച്ചത് അതുതന്നെ. സോഷ്യല്‍ മീഡിയയിലൂടെ യുവതിക്കെതിരെ വന്‍ പ്രചരണമാണ് നടക്കുന്നത്. കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ സുഹാന സെയ്ദ് എന്ന 22 കാരിക്കെതിരെയാണ് പ്രചരണം നടക്കുന്നത്.
റിയാലിറ്റി ഷോയില്‍ ഹിന്ദു ഭക്തിഗാനം പാടി എന്നതാണ് കുറ്റം. യുവതി സമുദായത്തെ കരിവാരിത്തേക്കുന്നുവെന്നാണ് ആക്ഷേപം. മുസ്ലീം സമുദായത്തിന് ഇവള്‍ അപമാനകരമാണെന്നും, സ്വന്തം സൗന്ദര്യം പുരുഷന്മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ നിന്റെ മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കില്ലെന്നും വിമര്‍ശനമുണ്ട്. പര്‍ദ്ദ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ അറിയില്ലെങ്കില്‍ അത് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും പറയുന്നുണ്ട്.
റിയാലിറ്റി ഷോ മത്സരത്തില്‍ ഒരു കന്നഡ ഹിന്ദു ഭക്തിഗാനമാണ് സുഹാന ആലപിച്ചത്. സുഹാനയുടെ സംഗീതത്തിന് വലിയ അഭിനന്ദനങ്ങള്‍ എല്ലാഭാഗത്തു നിന്നും ലഭിച്ചു. സംഗീതത്തിലൂടെ എങ്ങനെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാമെന്ന് തെളിയിച്ചിരിക്കുന്നു സുഹാനയുടെ സംഗീതം എന്നായിരുന്നു കന്നഡ സംഗീത സംവിധായകനായ അര്‍ജുന്‍ ജന്യയുടെ പ്രതികരണം.
Post Your Comments