തിരുവനന്തപുരം: രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലെ ഒരു സംഘം അറസ്റ്റിൽ. സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമിച്ച സ്ത്രീയടക്കം എട്ടുപേരാണ് ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഇന്നുരാവിലെ കോലാലംപൂരില്‍ നിന്നുള്ള വിമാനത്തിലെത്തിയ ട്രിച്ചി സ്വദേശികളാണ് ഇവർ. ഒന്നേമുക്കാൽ കിലോ സ്വർണ്ണമാണ് ഇപ്രകാരം അവർ കടത്താൻ ശ്രമിച്ചത്.കസ്റ്റംസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യുകയും വിശദമായി പരിശോധിക്കുകയും ചെയ്യുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ അധികൃതർ തയ്യാറായിട്ടില്ല.കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര കള്ളക്കടത്തു ബന്ധമുള്ള എട്ട് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായിരുന്നു.
Post Your Comments